ചാവികൾ പണി മുടക്കിയ ഒരു പ്രഭാതം :

ഏതണ്ടനും അടകോടനും പാർട്ടിയുണ്ടാക്കുകയും അതിന്റെ പ്രചാരണതിന് വേണ്ടി ബൾബ് പൊട്ടിയതിനും കാലിൽ മുള്ള് തട്ടിയതിനും എന്നു വേണ്ട തൊട്ടതിനും തോണ്ടിയതിനുമെല്ലാം പണിമുടക്കും ബന്തും ഹർത്താലും പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിൽ “ആൾ കേരള ചാവി അസ്സോസ്സിയേഷൻസും”ഒരു പ്രഭാതത്തിൽ കേരളമൊട്ടാകെ പണിമുടക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിന്റെ അവസ്ത്ഥ എന്തായിരിക്കും ?

നിങ്ങളുടെ മറുപടി കമ്മെന്റ് ആയി എനിക്ക് അയക്കുക. ഏറ്റവും നല്ല ഭാവന ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാ‍യിരിക്കും.അല്ലെങ്കിൽ നിങ്ങൾക്ക് ഇ-മെയിൽ വഴിയും അയക്കാവുന്നതാണ് :

kadhakal4u@yahoo.com

ഒരു പല്ലു പോയ ദിനം.......

ഇപ്പോൾ വെറും ബ്ലോഗ് എന്ന ചിന്ത മാത്രമായോ എന്റെ മനസ്സിൽ എന്നറിയില്ല. വെറുതെ ഇരിക്കുമ്പോൾ ഇന്നെന്താ പോസ്റ്റ് വിടുക എന്ന ആലോചന മാത്രമായിരിക്കും.പതിവുപോലെ ഇന്നും ഞാൻ ആലോചിച്ചു ഇരിക്കുമ്പോഴാണ് എന്തോ ഒന്നെടുത്തപ്പോൾ ഈ ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്.ഇത് തന്നെയാവട്ടെ ഇന്നത്തെ വിഷയം എന്ന് കരുതി, വേഗം പോസ്റ്റ് എഴുതാൻ തുടങ്ങി.

എന്റെ അനുജത്തിയുടെ പല്ലു പോയ ആ ദിവസം ഓർമ്മ വന്നു.അവൾക്ക് ഏഴ് വയസ്സായപ്പോൾ. അന്ന് വൈകുന്നേരം ഞാനും എന്റെ ഉമ്മച്ചിയും ടി.വി. കണ്ട് ഇരിക്കുകയായിരുന്നു.സിനിമാലയാണ് കാണുന്നത്.എന്റെ കുഞ്ഞനുജത്തി ( മെയ്മി )എന്റെ മടിയിൽ കിടന്ന് ഉറങ്ങുന്നുണ്ട്.

വ്യാഴാഴ്ച്ച ആയത് കാരണം സ്കൂൾ ഇല്ലായിരുന്നു.അങ്ങിനെ സിനിമാല കണ്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പികൊണ്ടിരിക്കുമ്പോഴാണ് ബാത്ത്‌റൂമിന്റെ ഭാഗത്ത് നിന്ന് ഒരു കരച്ചിൽ കേൾക്കുന്നത്.പിന്നെ അത് രണ്ട് പേരുടെ കരച്ചിലായി മാറി.ഞാനും ഉമ്മച്ചിയും പേടിച്ച് ഓടി ചെന്നപ്പോൾ രണ്ട് പേരും നിന്നതാ പരസ്പരം കെട്ടിപിടിച്ച് വാവിട്ട് കരയുന്നു ( ഹൊ ! എന്തൊരു സ്നേഹം ).കാര്യം ചൊദിച്ചപ്പോൾ എന്റെ നേരെ താഴെയുള്ളവളുടെ ( ശിനി ) ഒരു പല്ലു പോയി.അതിനാ അവർ കരയുന്നത്.

അപ്പോൾ ഞാൻ ചെറിയവളോട് ( ശിജി )ചോദിച്ചു : “ ശിനി വേദനിച്ചിട്ടാവും കരയുന്നത്,നീ എന്തിനാ കരയുന്നെ?”

അപ്പോൾ ശിജിയുടെ മറുപടി ഇതായിരുന്നു : “ ഇത്ത, ഇപ്പോൾ എനിക്ക് അഞ്ച് വയസ്സായി ഇനി ശിനിന്റെ പോലെ ഏഴു വയസ്സായാൽ എന്റേയും പല്ലു പോകൂലെ?അപ്പോൾ എനിക്കും വേദനയാവൂലെ?”

ഇത് കേട്ട് ഞാനും ഉമ്മച്ചിയും ഒരുപാട് ചിരിച്ചു പിന്നെ വേദന മൂലം കരഞ്ഞ് കൊണ്ടിരിക്കുന്ന ശിനിയും അറിയാതെ ചിരിച്ചുപോയി.......

ശിജിക്കു മനസ്സിലായി അവൾ പറഞ്ഞതിനെ തുടർന്നാണ് ഞങ്ങളുടെ ചിരിയെന്ന്. അവൾ ആ കുഞ്ഞു ശരീരത്തിലെ മസിലും പിടിച്ചു നിന്നു, എന്തായിരുന്നു അവളുടെ മുഖത്തിന്റെ ഒരു കനം.

ആ ദിവസം ആലോചിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ചിരിയാണ്.


സമുദായം.

സമുദായ ജീവിതത്തില്‍ നിന്ന് അലങ്കാരങ്ങള്‍

അഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.

ജീവിതം നഗ്നമാകുന്നു.

ആ നഗ്നനതയില്‍ ആരും പ്രതിക്ഷേധിക്കുകയോ

ലജ്ജിക്കുകകയോ ചെയ്യുന്നില്ല.

പ്രണയം..........

ഇണയ്ക്കു വേണ്ടിയുള്ള ശരീരത്തിന്റെ ദാഹം

പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ആത്മാവിന്റെ ദാഹം

ഈ രണ്ട് ദാഹങ്ങളും തമ്മില്‍ പുണരുമ്പോള്‍

പ്രണയം ജനിക്കുന്നു.

-ബാലചന്ദ്രന്‍ ചുള്ളിക്കാട്-

എന്റെ അയല്‍ക്കാരന്റെ ഒരു ദിനം........... (പച്ചയാം ജീവിതത്തില്‍ നിന്ന് ഒരേട്‌... !!!!)


മുറ്റത്ത്‌ നിന്ന്‌ ആയിഷബീവി എന്ന ഐസീവി തന്റെ മകന്‍ സിദ്ദീഖിനോട്‌ കയര്‍ക്കുന്നു.
"ഇയ്യോടെ പോയീന്ത്‌* അസറാങ്ക്‌** കൊടുക്കാനായീനി. കാക്കുടെ പീട്യേ പ്പോയി അയിരീം ബെളിച്ചെണ്ണേം ബാങ്ങൂട്‌.
ദൈന്യതയോടെ സിദ്ദീഖ്‌ :"എണാ...കായില്ലണാ...".
"ആണ്ട ഉപ്പ ബല്‍ക്കാരാത്താന്‍*** പോയീനി ബന്ന്ട്ട്‌ കൊണ്ടായിത്തരാന്ന്‌ പറഞ്ഞൂട്‌".
വൈകുന്നേരം നിരാശാഭാവത്തോടെ നനഞ്ഞ കടല്‍ മണമുള്ള വസ്ത്രങ്ങളോടെ വീട്ടിലേക്ക്‌ കയറി വരുന്ന അബ്ബാസിനോട്‌ ഐസീവി :
"യാ ബദ്‌രീ ഇന്നും ബെറിയെന്നെ**** അമ്മക്ക്‌*****?".
"ആണ്ടീ...... ഒരു പച്ച പ്പുയ്യൂല്ല****** ഇന്നാ നാല്‌ മത്തിണ്ട്‌ പോയി കൂട്ടാന്‍ ബെച്ചൂട്‌". എന്ന് സമാധാനിപ്പിക്കവേ
"ഏല്ല! ഇന്നാല്‌ മത്തി എന്തെയ്ക്കെ******* പുയ്ങ്ങാനെ********?. കാക്കൂന്റെ പീട്യേന്ന് അരി വാങ്ങീന്യെ കായി കൊട്ക്കാണ്ട്‌". എന്ന മറുപടിയാണ്‌ അബ്ബാസിന്‌ കിട്ടിയത്‌.
"ആ....... ഞാന്‍ കുളിച്ചുട്ച്ച്‌ ബെര പള്ള പൈക്കണി*********".
എന്നും പറഞ്ഞ്‌ അബ്ബാസ്‌ തോട്ടിന്‍ കരയിലേക്ക്‌ നടന്നു. ഐസീവി അടുക്കളയിലേക്കും. മുളകുപൊടി ഇല്ലാഞ്ഞിട്ട്‌ അടുത്ത വീട്ടിലേക്ക്‌.
"പാത്തുമ്മോ ഇച്ചം********** മൊളുമ്പൊടി നോട്ടെ, ആള്‌ നാല്‌ മീന്‍ കൊണ്ടാന്നീനി".
അയല്‍പക്കത്തു നിന്ന്‌ കൊണ്ടുവന്ന മുളകുപൊടിയും കൂട്ടി ഐസീവി മീങ്കറിയുണ്ടാക്കിയപ്പോഴേക്കും സിദ്ദീഖും ഉപ്പയും വീട്ടിലെത്തി. ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ്‌, സിദ്ദീഖ്‌ ഉമ്മയോട്‌ കാക്കുവിന്റെ കടയിലെ കടത്തെ കുറിച്ച്‌ :
"എണുമ്മാ..... കാക്കൂടെ കായി?" എന്ന ഓര്‍മ്മപ്പെടുത്തലിന്ന്.
"കാക്കൊന്തോ.... ,പീടീം പൊള്‌ച്ച്‌ പോണ്യേ? അങ്ങ നാളീം ബല്‍ക്കാരാത്തൂന്ന് പറഞ്ഞാളെ വേണ്ടി കണ്ട്യേ."ഐസീവിയുടെ ന്യായം പുരട്ടിയ മറുപടി. ഇതത്രെ എന്റെ അയൽകാരന്റെ ഒരു ദിനം........................

സൂചികകൾ :


* - നീ എവിടെ പോയിരുന്നു?

** - അസര്‍ ബാങ്ക്‌

*** - മീന്‍ പിടിക്കാന്‍

**** - പട്ടിണി

***** - നമുക്ക്‌

****** - പച്ചപുഴുവുമില്ല

******* - എന്തിന്‌

******** - പുഴുങ്ങാനോ

********* - വിശക്കുന്നു

********** - ഇത്തിരി

സ്ത്രീ.......

ചോര പാലാക്കി നാവില്‍
നിവേദിച്ചവള്‍
- അമ്മ

ആര്‍ക്കും കഴിയാത്ത സമസ്യാപൂര്‍ണ-
വാക്യം - പെങ്ങള്‍

ഒരു കടാക്ഷത്താല്‍ മധുരം
കനിഞ്ഞേകിയോള്‍
- കാമുകി

കാലം കനിയാന്‍ കാതോര്‍ത്തിരിക്കുന്ന
കാതരയായവള്‍ - ഭാര്യ

ഒറ്റകുതിപ്പിന്നായ്‌ ഒറ്റച്ചിറകില്‍
ഒറ്റയ്ക്ക്‌ യാത്ര ചെയ്തവള്‍

സ്നേഹത്തിനായ്‌ സകലം ത്യജിച്ചവള്‍
കാരുണ്യമൂര്‍ത്തേ നിന്‍ നാമം "സ്ത്രീ"

എന്നെ വേദനിപ്പിച്ച ഒരു സംഭവം ..........

വീട്ടില്‍ ചുമ്മാ ഇങ്ങിനെ ഇരുന്നു ബോറടിച്ചു. എത്ര നേരമെന്നു വച്ചാണ്‌ ഇങ്ങിനെ വെറുതെ കുത്തിയിരിക്കുക. വീട്ടുജോലിക്കിടയില്‍ കിട്ടുന്ന ഒരു ഒഴിവു സമയം. ഭര്‍ത്താവ്‌ ജോലിക്ക്‌ പോയി മോള്‍ നല്ല ഉറക്കത്തിലും. ബോറടിയില്‍ നിന്നു ഇത്തിരി മോക്ഷത്തിനായി ടിവി ഓണ്‍ ചെയ്യാമെന്നു കരുതി.

അങ്ങിനെ ഞാന്‍ പതുക്കെ ടിവി ഓണ്‍ ചെയ്തു. ഏഷ്യാനെറ്റില്‍ "കണ്ണാടി" മുന്നേറുന്നു. പത്തനംത്തിട്ടക്കാരിയായ ഏതോ ഒരു സുശീലയെക്കുറിച്ചുള്ള പരിപാടിയാണ്‌. ഒന്നു കേട്ടുകളയാമെന്നു കരുതി ഞാനവിടെ ഇരുന്നു. ഏതാണ്ട്‌ നാലുവയസ്സ്‌ പ്രായം തോന്നിക്കുന്ന കൊച്ചുമകളേയും മടിയിലിരുത്തി കൊണ്ട്‌, തന്നെ ബാധിച്ചിരിക്കുന്ന എയിഡ്സ്‌ രോഗത്തെപറ്റി സംസാരിക്കുകയാണവര്‍. ഇടക്കിടക്ക്‌ നിയന്ത്രണം വിട്ട്‌ പൊട്ടി കരയുന്നുമുണ്ട്‌. സ്വന്തം സഹോദരനില്‍ നിന്നും രക്തം സ്വീകരിച്ചതിണ്റ്റെ ശിക്ഷ! അവരില്‍നിന്നും രോഗം പകര്‍ന്ന ഭര്‍ത്താവ്‌ മരിച്ചു. രോഗിയായ അവരുടെ ചിറകുകള്‍ ക്കുതാഴേ പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങള്‍! അവര്‍ സംസാരം തുടരുകയാണ്‌. "എനിക്ക്‌ പണം വേണമെന്നോ നല്ലവീട്‌ വേണമെന്നോ ഒന്നുമില്ല. മൂത്ത കുട്ടി ആണാണ്‌ അവന്‌ രോഗമില്ല. പക്ഷെ മോള്‍ക്ക്‌ രോഗമുണ്ടെന്ന്‌ ഡോക്ടര്‍ പറഞ്ഞു. മോനൊരു പത്തു വയസ്സാകുന്നത്‌ വരെയെങ്കിലും ജീവിച്ചിരിക്കണം ആ ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ". കാര്യത്തിണ്റ്റെ ഗൌരവം മനസ്സിലാക്കാതെ അമ്മയുടെ മടിയിലിരുന്ന്‌ കളിക്കുന്ന പെണ്‍ കുട്ടി വീഡിയോ ക്യാമറയുടെ വളിച്ചം വിതറുന്ന കണ്ണിലേക്കു നോക്കി കൊഞ്ചിക്കുഴയുന്നു.
രണ്ട്‌ മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്ത കണ്ടു. "പത്തനംതിട്ട മലയാലപ്പുഴ എയിഡ്സ്‌ രോഗം ബാധിച്ചിരുന്ന സുശീല എന്ന യുവതി മരണപെട്ടു".
ഞാന്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചു. രോഗത്തിണ്റ്റെ സാംക്രമിക സ്വഭാവം കൊണ്ടാണോ? അതോ ആശുപത്രി അധിക്രിതരുടെയും മറ്റും അനാസ്ഥ കൊണ്ടാണോ? എന്തുകൊണ്ടാണ്‌ ഇങ്ങനെ നിരപരാധികള്‍ ബലിയാടാകുന്നത്‌............ ?

Newer Posts Home