എന്റെ അനുജത്തിമാരുടെ കണ്ടുപിടുത്തങ്ങൾ :
എന്തോ അവർ ജനിച്ച് വളർന്നത് ഇവിടെ ആയത് കൊണ്ടാകാം...... കാണാത്ത സാധനങ്ങൾ കണ്ടപ്പോൾ അവർ ഇങ്ങിനെ പറഞ്ഞത്.എന്റെ നേരെ താഴെയുള്ളവളാണ് ശിനി, പിന്നെ ശിജി, അവസാനത്തെ സന്തതി മെയ്മി കുട്ടിയും.മൂത്തത് ഞാനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ? ശിനി ഇവിടെയാണ് ജനിച്ചത്, ശിജി നാട്ടിൽ ( പക്ഷേ... ഒരുമാസമായപ്പോഴേക്കും ഇവിടെ വന്നു ) പിന്നെ മെയ്മിയുടെ ജനനവും ഇവിടെ തന്നെ.
ഏതായാലും കൂടുതൽ വലിച്ചു നീട്ടാതെ ഞാൻ വിഷയത്തിലേക്ക് കടക്കുന്നു.ഒരിക്കൽ ഞങ്ങൾ നാട്ടിൽ പോകുമ്പോൾ എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഒരുപാട് തെങ്ങുകളും മറ്റും കണാനിടയായി.ശിനിയുടേയും ശിജിയുടേയും നാട്ടീലേക്കിലുള്ള ആദ്യയാത്ര ആയതിനാൽ വഴിയോരത്തുള്ള കൌതുകങ്ങൾ കണ്ടാസ്വദിച്ചു കൊണ്ടീരിക്കെ നിറയെ തേങ്ങയുള്ള ഒരു ചെന്തെങ്ങ് കണ്ടു . അപ്പോൾ ശിനി കൌതുകത്തോടെ ഉമ്മച്ചിയേ എന്നും വിളിച്ച് കൊണ്ട് ഞങ്ങളെല്ലാവരോടുമായി പറഞ്ഞു.
“ ഹായ്..... ശമാമിന്റെ മരം “ ( ശമാം - ഒരു ഫ്രൂട്ട് ).
പിന്നെ ശിജിയുടെ വക, വീട്ടിലെത്തി ഉമ്മച്ചി അവളെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു എട്ടുകാലി വലയില്‍ ഇരിക്കുന്നത് കണ്ടിട്ട് അവള് പറഞ്ഞു :
“ഹായ്..... കൊത്ക് കചാലമെ ( കസേര ) ഇന്നാട്ണ് ( ഇരുന്ന് ആടുന്നത് ) മോക്ക് ഇമ്മച്ച്യേ......“
പിന്നെ ദേ ഇതും ഒന്നു ........
- പഴത്തിന്റെ കടലാസ്. ( തൊലി )
- മാങ്ങന്റെ കയറ്. ( നാര് )
- പാലില്‍ പേപ്പര്‍. ( പാല് പാട )
പിന്നെ ദേ ഇതും ഒന്നു ........പഴത്തിന്റെ കടലാസ്. ( തൊലി )മാങ്ങന്റെ കയറ്. ( നാര് )പാലില്‍ പേപ്പര്‍. ( പാല് പാട )“
ത് ഇയ്ക്കിഷ്ടായീട്ടോ കുഞ്ഞിമണ്യേ...
((((((((0))))))))) ഒടക്കാന്‍ കിട്ട്യേ താപ്പ് കളേണില്യാ.. ഏത്? തേങ്ങ്യേ...
പിന്നെ ദേ ഇതും ഒന്നു ........
പഴത്തിന്റെ കടലാസ്. ( തൊലി )
മാങ്ങന്റെ കയറ്. ( നാര് )
പാലില്‍ പേപ്പര്‍. ( പാല് പാട )
ശ്ശി പിടിച്ചു കെട്ടോ.. ഈ അനിയത്തി കഥകൾ നന്നാവുന്നുണ്ട്. ഈ തിരിച്ച് വരവ് ഗംഭീരമായി.
ആശംസകൾ!!!
കൊള്ളാമല്ലൊ അനിയത്തിമാരുടെ കണ്ടുപീടുത്തങ്ങൾ
അല്ലാ നമ്മുടെ ചാവിക്കഥ എവിടെവരെയായി ?
അല്പം വലിയ കഥ എഴുതാന്‍ ശ്രമിക്കരുതോ?