2 years ago
മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്????
കഷ്ണിച്ചു തുന്നിയ ജീവിത പന്തലില്‍,
കഷ്ടിച്ചു നിന്നു ഞാന്‍ ചോര്‍ന്നു വാര്‍ന്നു.
വാഴ്ചയില്‍ കാഴ്ചയില്‍ വിശ്വസ്തയെങ്കിലും,
വീഴ്ചയിലാണു ഞാന്‍ വാസ്തവത്തില്‍.
ചിന്തിച്ച് ചെയ്തുള്ള ചെയ്തീകളൊക്കെയും,
ചാപല്യം തീര്‍തുള്ള ചിതയില്‍ ചാടി.
മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്?
മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്?
അരുതായ്മയൊന്നുമാ ജീവിത പന്തലില്‍ ,
അറിയാതിരിക്കുവാന്‍ മാര്‍ഗ്ഗമെന്ത്?
7 Comments:
Subscribe to:
Post Comments (Atom)
കൂടുതല്‍ എഴുതാന്‍ ശ്രമിക്കുക
ആശംസകള്‍