2 years ago
Posted by
Dewdrops
at
1:26:00 AM
എന്നെ വേദനിപ്പിച്ച ഒരു സംഭവം ..........
വീട്ടില്‍ ചുമ്മാ ഇങ്ങിനെ ഇരുന്നു ബോറടിച്ചു. എത്ര നേരമെന്നു വച്ചാണ് ഇങ്ങിനെ വെറുതെ കുത്തിയിരിക്കുക. വീട്ടുജോലിക്കിടയില്‍ കിട്ടുന്ന ഒരു ഒഴിവു സമയം. ഭര്‍ത്താവ് ജോലിക്ക് പോയി മോള്‍ നല്ല ഉറക്കത്തിലും. ബോറടിയില്‍ നിന്നു ഇത്തിരി മോക്ഷത്തിനായി ടിവി ഓണ്‍ ചെയ്യാമെന്നു കരുതി.
അങ്ങിനെ ഞാന്‍ പതുക്കെ ടിവി ഓണ്‍ ചെയ്തു. ഏഷ്യാനെറ്റില്‍ "കണ്ണാടി" മുന്നേറുന്നു. പത്തനംത്തിട്ടക്കാരിയായ ഏതോ ഒരു സുശീലയെക്കുറിച്ചുള്ള പരിപാടിയാണ്. ഒന്നു കേട്ടുകളയാമെന്നു കരുതി ഞാനവിടെ ഇരുന്നു. ഏതാണ്ട് നാലുവയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചുമകളേയും മടിയിലിരുത്തി കൊണ്ട്, തന്നെ ബാധിച്ചിരിക്കുന്ന എയിഡ്സ് രോഗത്തെപറ്റി സംസാരിക്കുകയാണവര്‍. ഇടക്കിടക്ക് നിയന്ത്രണം വിട്ട് പൊട്ടി കരയുന്നുമുണ്ട്. സ്വന്തം സഹോദരനില്‍ നിന്നും രക്തം സ്വീകരിച്ചതിണ്റ്റെ ശിക്ഷ! അവരില്‍നിന്നും രോഗം പകര്‍ന്ന ഭര്‍ത്താവ് മരിച്ചു. രോഗിയായ അവരുടെ ചിറകുകള്‍ ക്കുതാഴേ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍! അവര്‍ സംസാരം തുടരുകയാണ്. "എനിക്ക് പണം വേണമെന്നോ നല്ലവീട് വേണമെന്നോ ഒന്നുമില്ല. മൂത്ത കുട്ടി ആണാണ് അവന് രോഗമില്ല. പക്ഷെ മോള്‍ക്ക് രോഗമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. മോനൊരു പത്തു വയസ്സാകുന്നത് വരെയെങ്കിലും ജീവിച്ചിരിക്കണം ആ ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ". കാര്യത്തിണ്റ്റെ ഗൌരവം മനസ്സിലാക്കാതെ അമ്മയുടെ മടിയിലിരുന്ന് കളിക്കുന്ന പെണ്‍ കുട്ടി വീഡിയോ ക്യാമറയുടെ വളിച്ചം വിതറുന്ന കണ്ണിലേക്കു നോക്കി കൊഞ്ചിക്കുഴയുന്നു.
രണ്ട് മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്ത കണ്ടു. "പത്തനംതിട്ട മലയാലപ്പുഴ എയിഡ്സ് രോഗം ബാധിച്ചിരുന്ന സുശീല എന്ന യുവതി മരണപെട്ടു".
ഞാന്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചു. രോഗത്തിണ്റ്റെ സാംക്രമിക സ്വഭാവം കൊണ്ടാണോ? അതോ ആശുപത്രി അധിക്രിതരുടെയും മറ്റും അനാസ്ഥ കൊണ്ടാണോ? എന്തുകൊണ്ടാണ് ഇങ്ങനെ നിരപരാധികള്‍ ബലിയാടാകുന്നത്............ ?
2 Comments:
Subscribe to:
Post Comments (Atom)
മരണം കണ്മുന്നിൽ ഉണ്ടെന്നറിയുമ്പോഴും വിതത്തെ സ്വപ്നം കാണുന്നവർ.. അവർ എന്ത് പിഴച്ചു.. ഇതിനുത്തരവാധികൾ ആശുപത്രികളെല്ലങ്കിൽ പിന്നെയാര്? ഒരൂ ചെറിയ അശ്രദ്ദകൊണ്ട് സംഭവിച്ച ഈ വൻ ദുരന്തത്തിന് അവരെല്ലാതെ ആര് സമാധാനം പറയാൻ.
നല്ല ചിന്തകൾ.. ഇനിയും എഴുതുക.