സ്ത്രീ.......

ചോര പാലാക്കി നാവില്‍
നിവേദിച്ചവള്‍
- അമ്മ

ആര്‍ക്കും കഴിയാത്ത സമസ്യാപൂര്‍ണ-
വാക്യം - പെങ്ങള്‍

ഒരു കടാക്ഷത്താല്‍ മധുരം
കനിഞ്ഞേകിയോള്‍
- കാമുകി

കാലം കനിയാന്‍ കാതോര്‍ത്തിരിക്കുന്ന
കാതരയായവള്‍ - ഭാര്യ

ഒറ്റകുതിപ്പിന്നായ്‌ ഒറ്റച്ചിറകില്‍
ഒറ്റയ്ക്ക്‌ യാത്ര ചെയ്തവള്‍

സ്നേഹത്തിനായ്‌ സകലം ത്യജിച്ചവള്‍
കാരുണ്യമൂര്‍ത്തേ നിന്‍ നാമം "സ്ത്രീ"

3 Comments:

  1. നിരക്ഷരൻ said...
    താങ്കളുടേതാണോ ഈ രചന ?
    മറ്റുള്ളവരുടെ രചനകളും ഇവിടെ കാണും എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.

    നന്നായിട്ടുണ്ട് ആ നിര്‍വ്വചനങ്ങള്‍.
    നരിക്കുന്നൻ said...
    ചോര പാലാക്കി നാവില്‍
    നിവേദിച്ചവള്‍ - അമ്മ

    വരികൾ വളരെ ശക്തമായി തോന്നുന്നു... നല്ല നിർവ്വചനങ്ങൾ..
    Dewdrops said...
    നിരക്ഷരന്‍ : അല്ല. ആളെ അറിയാത്തത് കൊണ്ട് പേര് വെച്ചില്ല.

    നരിക്കുന്നന്‍ : നന്ദി.

    എല്ലാവര്‍ക്കും നന്ദി.വീണ്ടും വരിക.

    സസ്നേഹം,
    കുഞ്ഞിമണി.

Post a Comment



Newer Post Older Post Home