2 years ago
Posted by
Dewdrops
at
12:20:00 AM
എന്റെ അയല്‍ക്കാരന്റെ ഒരു ദിനം........... (പച്ചയാം ജീവിതത്തില്‍ നിന്ന് ഒരേട്... !!!!)
മുറ്റത്ത് നിന്ന് ആയിഷബീവി എന്ന ഐസീവി തന്റെ മകന്‍ സിദ്ദീഖിനോട് കയര്‍ക്കുന്നു.
"ഇയ്യോടെ പോയീന്ത്* അസറാങ്ക്** കൊടുക്കാനായീനി. കാക്കുടെ പീട്യേ പ്പോയി അയിരീം ബെളിച്ചെണ്ണേം ബാങ്ങൂട്.
ദൈന്യതയോടെ സിദ്ദീഖ് :"എണാ...കായില്ലണാ...".
"ആണ്ട ഉപ്പ ബല്‍ക്കാരാത്താന്‍*** പോയീനി ബന്ന്ട്ട് കൊണ്ടായിത്തരാന്ന് പറഞ്ഞൂട്".
വൈകുന്നേരം നിരാശാഭാവത്തോടെ നനഞ്ഞ കടല്‍ മണമുള്ള വസ്ത്രങ്ങളോടെ വീട്ടിലേക്ക് കയറി വരുന്ന അബ്ബാസിനോട് ഐസീവി :
"യാ ബദ്‌രീ ഇന്നും ബെറിയെന്നെ**** അമ്മക്ക്*****?".
"ആണ്ടീ...... ഒരു പച്ച പ്പുയ്യൂല്ല****** ഇന്നാ നാല് മത്തിണ്ട് പോയി കൂട്ടാന്‍ ബെച്ചൂട്". എന്ന് സമാധാനിപ്പിക്കവേ
"ഏല്ല! ഇന്നാല് മത്തി എന്തെയ്ക്കെ******* പുയ്ങ്ങാനെ********?. കാക്കൂന്റെ പീട്യേന്ന് അരി വാങ്ങീന്യെ കായി കൊട്ക്കാണ്ട്". എന്ന മറുപടിയാണ് അബ്ബാസിന് കിട്ടിയത്.
"ആ....... ഞാന്‍ കുളിച്ചുട്ച്ച് ബെര പള്ള പൈക്കണി*********".
എന്നും പറഞ്ഞ് അബ്ബാസ് തോട്ടിന്‍ കരയിലേക്ക് നടന്നു. ഐസീവി അടുക്കളയിലേക്കും. മുളകുപൊടി ഇല്ലാഞ്ഞിട്ട് അടുത്ത വീട്ടിലേക്ക്.
"പാത്തുമ്മോ ഇച്ചം********** മൊളുമ്പൊടി നോട്ടെ, ആള് നാല് മീന്‍ കൊണ്ടാന്നീനി".
അയല്‍പക്കത്തു നിന്ന് കൊണ്ടുവന്ന മുളകുപൊടിയും കൂട്ടി ഐസീവി മീങ്കറിയുണ്ടാക്കിയപ്പോഴേക്കും സിദ്ദീഖും ഉപ്പയും വീട്ടിലെത്തി. ഭക്ഷണം കഴിച്ച് കഴിഞ്ഞ്, സിദ്ദീഖ് ഉമ്മയോട് കാക്കുവിന്റെ കടയിലെ കടത്തെ കുറിച്ച് :
"എണുമ്മാ..... കാക്കൂടെ കായി?" എന്ന ഓര്‍മ്മപ്പെടുത്തലിന്ന്.
"കാക്കൊന്തോ.... ,പീടീം പൊള്‌ച്ച് പോണ്യേ? അങ്ങ നാളീം ബല്‍ക്കാരാത്തൂന്ന് പറഞ്ഞാളെ വേണ്ടി കണ്ട്യേ."ഐസീവിയുടെ ന്യായം പുരട്ടിയ മറുപടി. ഇതത്രെ എന്റെ അയൽകാരന്റെ ഒരു ദിനം........................
സൂചികകൾ :
* - നീ എവിടെ പോയിരുന്നു?
** - അസര്‍ ബാങ്ക്
*** - മീന്‍ പിടിക്കാന്‍
**** - പട്ടിണി
***** - നമുക്ക്
****** - പച്ചപുഴുവുമില്ല
******* - എന്തിന്
******** - പുഴുങ്ങാനോ
********* - വിശക്കുന്നു
********** - ഇത്തിരി
12 Comments:
Subscribe to:
Post Comments (Atom)
ഇതൊക്കെ വായിച്ച് മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടി വന്നു.
ഇനിയും ധാരാളം എഴുതൂ.
സസ്നേഹം,
ശിവ.
പിന്നെ പച്ചയായ ഒരു അഭിപ്രായം പറയുന്നതിൽ വിഷമം തോന്നരുത്.
മുകളിൽ കമന്റിയ ആളുകൾ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട് സംഗതി പെട്ടന്നങ്ങ് മനസ്സിലാകുന്നില്ലേ എന്നൊരു .... കാരണം ആറുനാട്ടിൽ നൂറു ഭാഷ എന്നാണല്ലൊ .. ചില വായനക്കാർ മനസ്സിലാവാത്തതിന്റെ പേരിൽ ശ്രദ്ധിക്കാതെ പോകുന്നുണ്ടോ എന്നൊരു സംശയം.
പിന്നെ പേരഗ്രാഫ് തിരിച്ചെഴുതിയാൽ കൂടുതൽ നന്നാവും
സംഭാഷണങ്ങൾ കഴിവതും വേറെ വേറെ കൊടുക്കണം.
ഇനിയും ഒരുപാടൊരുപാടെഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റുന്നത് കമന്റ് ചെയ്യല്‍ ഒന്നു കൂടി എളുപ്പമാക്കും
ഈ ഒന്നു എടുത്തു കളഞ്ഞേക്കൂ...
തിരുവനന്തപുരവും,ത്രിശ്ശൂരും,കോഴിക്കോടും, മലപ്പുറവും എല്ലാം പ്രസിദ്ധ്മായ പോലെ എനിക്ക് തോന്നി ഈ ഭാഷയും എല്ലാവരും അറിയണമെന്ന്. അത് കൊണ്ട് ഞാന്‍ ചുമ്മാ അങ്ങ് എഴുതി വിട്ടതാ....... ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.
പിന്നെ അയല്‍കാരന്റെ വീട്ടില്‍ ഒളിഞ്ഞ് നോക്കലല്ല എന്റെ പണി.ഈ കഥ എന്റെ മൂത്തവര്‍ പറഞ്ഞ് കേട്ടതാണ്.
ശിവ : അഭിനന്ദങ്ങള്‍ക്ക് നന്ദി. നരിക്കുന്നനു മേല്‍ പറഞ്ഞ മറുപടി വായിക്കുക.ഇനിയും എഴുതാന്‍ ശ്രമിക്കാം.
രസികന്‍ : അഭിനന്ദങ്ങള്‍ക്ക് നന്ദി.പിന്നെ പച്ചയായി പറഞ്ഞതില്‍ എനിക്ക് വിഷമമൊന്നുമില്ല,വളരെ സന്തോഷമേ ഉള്ളൂ....ഞാന്‍ ഈ രംഗത്ത് പുതിയതാണല്ലോ... കാരണവന്മാര്‍ പറയുന്നത് കേള്‍ക്കുക എന്നത് ഞങളുടെ കടമയല്ലേ???
നരിക്കുന്നനോട് പറഞ്ഞ മറുപടി വായിക്കുക.
ഇനിയും എഴുതാന്‍ ശ്രമിക്കാം ( മറ്റുല്ലവരെ ബുദ്ധിമുട്ടിക്കാതെ ) നന്ദി.
കിച്ചു & ചിന്നു : പറഞ്ഞതെല്ലാം ഉള്‍കൊണ്ടു.ഉപദേശങ്ങള്‍ക്ക് നന്ദി. ഇനി എഴുതുമ്പോള്‍ നന്നാകാന്‍ ശ്രമിക്കാം. പറഞ്ഞ പ്രകാരം വേഡ് വെരിഫിക്കേഷന്‍ എടുത്തു മാറ്റിയിട്ടുണ്ട്.നന്ദി!
സ്മിത : വന്നതിന്ന് നന്ദി രേഖപ്പെടുത്തുന്നു.ഇനിയും വരുമല്ലോ?????
ഐസീവി : എന്റെ കഥയിലെ കഥാപാത്രതിന്റെ പേര്.ശരി ഉസാറായി എന്നു പറഞ്ഞതിന് നന്ദി.
തലയിലെ മൂളക്കം മാറിയോ?????
എല്ലാവര്‍ക്കും എന്റെ നന്ദി.ഇവിടെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും.
നന്ദി വീണ്ടും വരിക!!!!
സ്നേഹത്തോടെ,
കുഞ്ഞിമണി!!!
ഐസീബിക്കും തെറ്റ് ചൂണ്ടി കാണിച്ചതിന്ന് നന്ദി.
സസ്നേഹം,
കുഞ്ഞിമണി.