ഒരു പല്ലു പോയ ദിനം.......

ഇപ്പോൾ വെറും ബ്ലോഗ് എന്ന ചിന്ത മാത്രമായോ എന്റെ മനസ്സിൽ എന്നറിയില്ല. വെറുതെ ഇരിക്കുമ്പോൾ ഇന്നെന്താ പോസ്റ്റ് വിടുക എന്ന ആലോചന മാത്രമായിരിക്കും.പതിവുപോലെ ഇന്നും ഞാൻ ആലോചിച്ചു ഇരിക്കുമ്പോഴാണ് എന്തോ ഒന്നെടുത്തപ്പോൾ ഈ ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്.ഇത് തന്നെയാവട്ടെ ഇന്നത്തെ വിഷയം എന്ന് കരുതി, വേഗം പോസ്റ്റ് എഴുതാൻ തുടങ്ങി.

എന്റെ അനുജത്തിയുടെ പല്ലു പോയ ആ ദിവസം ഓർമ്മ വന്നു.അവൾക്ക് ഏഴ് വയസ്സായപ്പോൾ. അന്ന് വൈകുന്നേരം ഞാനും എന്റെ ഉമ്മച്ചിയും ടി.വി. കണ്ട് ഇരിക്കുകയായിരുന്നു.സിനിമാലയാണ് കാണുന്നത്.എന്റെ കുഞ്ഞനുജത്തി ( മെയ്മി )എന്റെ മടിയിൽ കിടന്ന് ഉറങ്ങുന്നുണ്ട്.

വ്യാഴാഴ്ച്ച ആയത് കാരണം സ്കൂൾ ഇല്ലായിരുന്നു.അങ്ങിനെ സിനിമാല കണ്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പികൊണ്ടിരിക്കുമ്പോഴാണ് ബാത്ത്‌റൂമിന്റെ ഭാഗത്ത് നിന്ന് ഒരു കരച്ചിൽ കേൾക്കുന്നത്.പിന്നെ അത് രണ്ട് പേരുടെ കരച്ചിലായി മാറി.ഞാനും ഉമ്മച്ചിയും പേടിച്ച് ഓടി ചെന്നപ്പോൾ രണ്ട് പേരും നിന്നതാ പരസ്പരം കെട്ടിപിടിച്ച് വാവിട്ട് കരയുന്നു ( ഹൊ ! എന്തൊരു സ്നേഹം ).കാര്യം ചൊദിച്ചപ്പോൾ എന്റെ നേരെ താഴെയുള്ളവളുടെ ( ശിനി ) ഒരു പല്ലു പോയി.അതിനാ അവർ കരയുന്നത്.

അപ്പോൾ ഞാൻ ചെറിയവളോട് ( ശിജി )ചോദിച്ചു : “ ശിനി വേദനിച്ചിട്ടാവും കരയുന്നത്,നീ എന്തിനാ കരയുന്നെ?”

അപ്പോൾ ശിജിയുടെ മറുപടി ഇതായിരുന്നു : “ ഇത്ത, ഇപ്പോൾ എനിക്ക് അഞ്ച് വയസ്സായി ഇനി ശിനിന്റെ പോലെ ഏഴു വയസ്സായാൽ എന്റേയും പല്ലു പോകൂലെ?അപ്പോൾ എനിക്കും വേദനയാവൂലെ?”

ഇത് കേട്ട് ഞാനും ഉമ്മച്ചിയും ഒരുപാട് ചിരിച്ചു പിന്നെ വേദന മൂലം കരഞ്ഞ് കൊണ്ടിരിക്കുന്ന ശിനിയും അറിയാതെ ചിരിച്ചുപോയി.......

ശിജിക്കു മനസ്സിലായി അവൾ പറഞ്ഞതിനെ തുടർന്നാണ് ഞങ്ങളുടെ ചിരിയെന്ന്. അവൾ ആ കുഞ്ഞു ശരീരത്തിലെ മസിലും പിടിച്ചു നിന്നു, എന്തായിരുന്നു അവളുടെ മുഖത്തിന്റെ ഒരു കനം.

ആ ദിവസം ആലോചിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ചിരിയാണ്.

16 Comments:

  1. സുല്‍ |Sul said...
    കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അല്ലേ കുഞ്ഞിമണീ...

    ഓടോ : ബ്ല്ലോഗിന്റെ ലേയൌട്ട് വായനക്കു തടസ്സമാകുന്നു. മാറ്റുമല്ലോ.
    -സുല്‍
    നരിക്കുന്നൻ said...
    ഏതായാലും പോസ്റ്റ് നന്നായി. സിനിമാലയിലേക്കാളും നന്നായി ചിരിക്കാൻ അവസരം കിട്ടിയല്ലോ അല്ലേ.. ഈ ഫോട്ടോയിൽ ആരാ കുഞ്ഞുമണി.
    മാണിക്യം said...
    ഓരോ നോമ്പരങ്ങള്‍
    വരുന്ന വഴിയേ ! ന്റേ റബ്ബേ!!
    പെരുത്ത് ഇഷ്ടായി പോസ്റ്റ് ..:)
    അസ്‌ലം said...
    shiji yodu parayanam pallu poyaal
    varumenn
    -manu-
    അരുണ്‍ കരിമുട്ടം said...
    ആ കുരുന്നു മനസ്സിന്‍റെ നൊമ്പരമേ...
    നന്നായി അവതരിപ്പിക്കുന്നുണ്ട്.
    smitha adharsh said...
    നല്ല പല്ലു വേറെ വരൂല്ലേ..കരയെണ്ടാന്നു പറയണം കേട്ടോ..
    സ്‌പന്ദനം said...
    “ ഇത്ത, ഇപ്പോൾ എനിക്ക് അഞ്ച് വയസ്സായി ഇനി ശിനിന്റെ പോലെ ഏഴു വയസ്സായാൽ എന്റേയും പല്ലു പോകൂലെ?അപ്പോൾ എനിക്കും വേദനയാവൂലെ?”

    എന്നിട്ട്‌ ശിജിക്കും കരയാന്‍ അവസരം വന്നിരുന്നോ കുഞ്ഞിമണി?
    Dewdrops said...
    സുല്‍ : അതെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍.ആവശ്യ പ്രകാരം ലേയൌട്ട് മാറ്റിയിട്ടുണ്ട്. തെറ്റ് അറിയിച്ചതിന്ന് നന്ദി.

    നരിക്കുന്ദന്‍ : സിനിമലെയെക്കാളും നന്നായോ? എങ്കില്‍ നന്ദി. പിന്നെ ഇതിലുള്ള രണ്ട് പേരും എന്റെ അനുജത്തിമാരാണ്.ശിനിയും ശിജിയും ഒരാള്‍ കൂടിയുണ്ട് മെയ്മി.

    മാണിക്യം : ഇവിടെ വന്നതിന്നും കമറ്റിയതിന്നും നന്ദി.

    മനു : ഇനി പ്രത്യേകിച്ച് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം ഈ സംഭവം കഴിഞ്ഞിട്ട് മൂന്ന്‌ വര്‍ഷമായി.

    അരുണ്‍ : ഇവിടെ വന്നതിന്നും അഭിപ്രായം അറിയിച്ചതിന്നും നന്ദി.

    സ്മിത : ഇനി പ്രത്യേകിച്ച് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം ഈ സംഭവം കഴിഞ്ഞിട്ട് മൂന്ന്‌ വര്‍ഷമായി.

    സ്പന്ദനം : അതെ ശിജിക്കും അവസരമുണ്ടായി പക്ഷെ അന്നവള്‍ കരഞ്ഞില്ല.

    സന്ദര്‍ശിച്ചതിന്നും അഭിപ്രായം അറിയിച്ചതിന്നും എല്ലാവര്‍ക്കും നന്ദി.

    സസ്നേഹം,
    കുഞ്ഞിമണി.
    ഗീത said...
    അനിയത്തിമാര്‍ മൂന്നുപേരുടെയും പേരു പറഞ്ഞു. ഇനിയീ വല്യേച്ചിയുടെ പേരു കൂടീ പറയരുതോ?

    (എന്റെ കാതില്‍ പറഞ്ഞാലും മതി.......)
    മാംഗ്‌ said...
    പല്ലുപോയതും, കാലൊടിഞ്ഞതും, ആദ്യമായി മരത്തിൽകയറിയതും,വായിനോക്കിയതും ഒക്കെ പോസ്റ്റുകളാവട്ടെ. കൊള്ളാം' നന്നായിട്ടുണ്ടു" എന്നൊരു അഭിപ്രായം കൊടുത്തു തിരിച്ചൊരു "കൊള്ളാം"(കൊല്ലാം) കടം കൊള്ളാനും താൽപര്യമില്ല അതുകൊണ്ടാ ഇങ്ങിനെ ആദ്യമെ പറഞ്ഞതു.നല്ല ഒരു ശൈലി ഉണ്ടു എഴുത്തിൽ ഹൃദ്യമായ ഭാഷയും പരശതം വരുന്ന ബ്ലോഗുകളിലും കമന്റുകളിലും ഉള്ള പൊതു സ്വഭാവം കടം കൊള്ളാതെ സ്വന്തം ശൈലിയിൽ എഴുതാൻ ശ്രമിക്കൂ. വായ്ന ബ്ലോഗിനുപുറത്തും എഴുത്തു ബ്ലോഗിലും ആക്കു. സമുദായം,സ്ത്രീ തുടങ്ങിയവയിലെ ആശയപരമായ ഔന്നത്യം മറ്റുള്ളതിലും നിലനിർത്താൻ ശ്രമിക്കൂ
    കാപ്പിലാന്‍ said...
    Good
    പിരിക്കുട്ടി said...
    kunji maneedem nalla peratto?
    pinne ningala naalu penkuttikalano?
    vere oru nalu penkuttikalude uumma yude bloga itha check it dear...
    pinne kunju kunju thamashakal ineem ezhuthane...
    പിരിക്കുട്ടി said...
    http://www.blogger.com/profile/01948691349532525250
    Dewdrops said...
    ഗീതാഗീതങ്ങൾ : ഈ വല്യേച്ചീടെ പേരാണ് സാക്ഷാല്‍ കുഞ്ഞിമണി....... തീര്‍ച്ചയായും പറയും ഒന്നു കൂടി പച്ച പിടിക്കട്ടെ.

    മാംഗ് : എന്നാത്തിനാ ഇത്രയും മസ്സിൽ പിടുത്തം.പിന്നെ ഇവിടെ വന്നതിലും കമ്മെന്റിയതിലും നന്ദി.നിലനിർത്താൻ ശ്രമിക്കാം

    കാപ്പിലാൻ : THANK YOU!!!!

    പിരിക്കുട്ടി : നന്ദി ആ ബ്ലോഗ് പരിചയപ്പെടുത്തിയതിൽ. പിന്നെ എനിക്ക് പിരികുട്ട്യെ വല്ല്യ ഇഷ്ടായീ ട്ടോ......

    ഇവിടെ വന്നാതിലും കമ്മെന്റിയതിലും നന്ദി . വീണ്ടും വരിക.

    സസ്നേഹം,
    കുഞ്ഞിമണി.
    Unknown said...
    പ്രാര്‍ത്ഥിക്കാന്‍ മാത്രല്ല, സന്കടിക്കാനും ഓരോ കാരണങ്ങള്‍... :) രസായി, നന്നായി പറഞ്ഞിരിക്കുന്നു...

    സ്നേഹപൂര്‍വ്വം മുരളിക
    രസികന്‍ said...
    കുഞ്ഞിമണീ‍ : എഴുതുക അത് അനുഭവത്തിന്റെ ഏടുകളിൽനിന്നെടുത്ത് വലിച്ച് പറിച്ചോ അതല്ലാ എങ്കിൽ ചുരുണ്ട് മടങ്ങിയുറങ്ങുന്ന ഭാവനയെ ( സിനിമാ നടി ഭാവനയല്ലാ കെട്ടോ) ചെണ്ട കൊട്ടിയുണർത്തിയോ‍ എന്തു തന്നെയായാലും നന്നായി എഴുതുക. ഇടയ്ക്ക് ബൂലോകത്ത് നിന്നും കല്ല്, മുള്ള് , കുന്തം , തേങ്ങാക്കുല , ഒലക്കേടെ മൂട് എന്നിവക്കൊണ്ട് അക്രമങ്ങളുണ്ടായെന്നിരിക്കും അതിലൊന്നും തളരാതെ ഇനിയുമിനിയും എഴുതുക. പല്ലുപോയ അനിയത്തിയെക്കുറിച്ചുള്ള വിവരണം നന്നായിരുന്നു എല്ലാവിധ ആശംസകളും നേരുന്നു.

    ഓ.ടൊ: തിരക്കിന്റെ ചില ബിസി കാരണം കുറച്ചു ദിവസമായി അഗ്രഗേറ്റാറുകളിൽ ശ്രദ്ധിച്ചിരുന്നില്ല അതാണ് ഇവിടെയെത്താൻ വൈകിയത്.

Post a Comment



Newer Post Older Post Home